Sports

‘ഉള്ളിലെ തീജ്വാലയ്ക്ക് ആ പഴയ ശോഭയില്ല’; എബിഡി ഷോയ്ക്ക് വിരാമം; വിശ്വസിക്കാനാകാതെ ആരാധകർ

ജോഹന്നാസ്ബര്‍ഗ്: ആര്‍സിബി (RCB) ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 37 കാരനായ ഡിവില്ലിയേഴ്സ് 17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് വിരാമമിട്ടത്. 2022ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

‘വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാല്‍ എല്ലാത്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് മത്സരം കളിച്ചിരുന്നത്. ഇപ്പോള്‍ പ്രായം 37 ആയിരിക്കുന്നു. ഈ ജ്വാല ഇനിയും ഏറെ നാള്‍ തിളക്കത്തോടെ ജ്വലിക്കില്ല.’ വിരമിക്കലറിയിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എബിഡി ട്വിറ്ററില്‍ കുറിച്ചു.

2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുര്‍ണ്ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്നു. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റ്, 228 ഏകദിനം, 78 ട്വന്റി 20യും അദ്ദേഹം കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 378 സിക്‌സുകളാണ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുള്ളത്. ഏകദിന ലോകകപ്പില്‍ 1207 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

10 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

11 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

11 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

12 hours ago