തിരുവനന്തപുരം: പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിയ്ക്കുള്ളിലുമാണ് കിടന്നിരുന്നത്.
അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രഥമിക നിഗമനം. മാനസിക സമ്മർദ്ദം മൂലം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്ന് ദിവസം മുൻപ് വസ്തു തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസിൽ ഇവർക്ക് പ്രതികൂലമായി വിധി വന്നിരുന്നു. ഇതാണള ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
സംഭവസമയം, ഗീതയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇക്കാര്യം അറിഞ്ഞിരുന്നില്ല. പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

