Thursday, December 18, 2025

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് നേതാവായ 22 കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ !! അന്വേഷണം ഊർജിതമാക്കി പോലീസ്

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് നേതാവായ 22 കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ ഹിമാനി നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. സി സി ടി വി കേന്ദ്രകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.

റോഹ്തക് – ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവർ സജീവസാന്നിധ്യമായിരുന്നു. സംഭവത്തിഷ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles