SPECIAL STORY

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വളർച്ചയിൽ അസാമാന്യ പങ്കുവഹിച്ച സംഘാടകൻ; സ്വജീവിതം രാഷ്ട്രത്തിനായി ഉഴിഞ്ഞുവച്ച ഋഷി തുല്യൻ; ഇന്ന് സഞ്ചാര തപസ്വിയായ ദാർശനികൻ മാധവ സദാശിവ ഗോൾവാൾക്കർ സ്‌മൃതി ദിനം

രാഷ്ട്രീയ സ്വയം സേവക സംഘം എന്ന സംഘടന രൂപപ്പെട്ടത് അസാമാന്യ ദീർഘവീക്ഷണമുള്ള ഡോ കേശവ ബൽറാം ഹെഡ്ഗേവാറിന്റെ മനസ്സിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിൻഗാമിയാകുക എന്നത് ഒരിക്കലും ഒരു ചെറിയകാര്യമായിരുന്നില്ല. പക്ഷെ ഗുരുജി ഗോൾവാൾക്കർ സംഘടനയെ അസാമാന്യ വളർച്ചയിലേക്കാണ് എടുത്തുയർത്തിയത്. ഡോ ഹെഡ്ഗേവാറിൽ നിന്നും ഏറ്റെടുത്ത ദൗത്യം അദ്ദേഹം തന്റെ അവസാന ശ്വാസം വരെ തോളിലേറ്റി. 1940 മുതൽ 1973 വരെ പ്രത്യേകിച്ചും സ്വാതന്ത്ര്യാനന്തരം സംഘടനയെ അദ്ദേഹം സ്വപ്‌നതുല്യമായ ഉയരത്തിലെത്തിച്ചു. സത്യത്തിൽ ഗോൾവാൾക്കർ ഒരു സംഘടന കെട്ടിപ്പടുക്കുകയായിരുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രത്തെ തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. കാരണം അദ്ദേഹം സ്ഥാപിച്ച വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങൾ എല്ലാം തന്നെ ഇന്ന് ഭാരതത്തിൽ അതാത് മേഖലകളിൽ ഒന്നാം സ്ഥാനത്താണ്. ഭാരതത്തിന്റെ ദേശീയ ജീവിതത്തിൽ ആർ.എസ്.എസിനെ ഉന്നതിയിലെത്തുന്നതിൽ ഗുരുജി നിർണായക പങ്കുവഹിച്ചു. ഒരു ദർശകനും ചിന്തകനുമായ അദ്ദേഹം ആർഎസ്എസിന്റെ അടിസ്ഥാന മാർഗദർശന തത്വങ്ങൾ ആവിഷ്കരിച്ചു. ആർഎസ്എസ് സ്വയംസേവകർ മാത്രമല്ല, ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള വൈവിധ്യമാർന്ന വ്യക്തികൾക്കും സംഘടനകൾക്കും അദ്ദേഹം അന്നും ഇന്നും പ്രചോദനമാണ്. ഹിന്ദു സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.

1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്ര സംസ്ഥാനത്തെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിൽ ഒരു മറാത്തി കാർഹഡെ ബ്രാഹ്മണ കുടുംബത്തിൽ സദാശിവറാവു, ലക്ഷ്മിബായ് എന്നിവരുടെ പുത്രനായാണ് മാധവ സദാശിവ ഗോൾവാർക്കർ ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. കമ്പിത്തപാൽ വകുപ്പിലെ മുൻ ഗുമസ്തനായിരുന്ന പിതാവ് സദാശിവറാവു കേന്ദ്ര പ്രവിശ്യകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുകയും ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പിതാവ് ജോലി സംബന്ധമായി രാജ്യമെമ്പാടും പതിവായി സ്ഥലം മാറിയതിനാൽ നിരവധി സ്കൂളുകളിലായാണ് അദ്ദേഹം വിദ്യാഭ്യാസം നിർവ്വഹിച്ചത്. ശാസ്ത്ര വിഷയങ്ങൾ പഠിച്ചിരുന്ന ഗോൾവാർക്കർ വിദ്യാർത്ഥിയെന്ന നിലയിൽ ഒരു കുശാഗ്രബുദ്ധിയും രാഷ്ട്രീയ താല്പര്യമില്ലാത്തയാളുമായിരുന്നു. കൗമാരപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ മതം, ആത്മീയ ധ്യാനം എന്നിവ ആഴത്തിൽ വേരൂന്നി. നാഗ്പൂരിൽ വൈദികർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിസ്‌ലോപ്പ് കോളേജിൽ അദ്ദേഹം പഠനത്തിന് ചേർന്നു. പിന്നീട് ഹിസ്‍ലോപ്പ് കോളജ് വിട്ട് ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ (BHU) ചേർന്ന അദ്ദേഹം 1927 ൽ അവിടെനിന്ന് ശാസ്ത്രവിഷയത്തിൽ ബിരുദവും 1929 ൽ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ ദേശീയ നേതാവും സർവകലാശാലയുടെ സ്ഥാപകനുമായിരുന്ന പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടാനായി ഗോൽവാൽക്കർ മദ്രാസിലേക്ക് പോയെങ്കിലും പിതാവിന്റെ വിരമിക്കൽ കാരണം ഈ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. പഠനത്തിനു ശേഷം മുന്നു വർഷത്തോളം അദ്ദേഹം ബി‌എച്ച്‌യുവിൽ പ്രൊഫസ്സറായി ജന്തുശാസ്ത്രം പഠിപ്പിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ താടി, നീളമുള്ള മുടി, ലളിതമായ വസ്ത്രധാരണം എന്നിവ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്ന് ബഹുമാനപൂർവ്വം വിളിക്കാനിടയാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ആർ‌.എസ്‌.എസ്. അനുയായികൾ ആദരസൂചകമായി ഈ വിളി പിന്തുടരുകയും ചെയ്തു. ആ സമയത്താണ്‌ സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌.

നീണ്ട 33 വർഷക്കാലമാണ് ഗോൾവാൾക്കർ ആർ എസ് എസിന്റെ നേതൃത്വം വഹിച്ചിരുന്നത്. അസാധാരണമായ യാത്രകളിലൂടെയാണ് അദ്ദേഹം പ്രസ്ഥാനത്തെ വളർത്തിയത്. നിരവധി തവണ ഈ രാജ്യം ചുറ്റി സഞ്ചരിച്ചു. പ്രവർത്തക ഗണങ്ങളെ ഈ നാടൊട്ടുക്കും രൂപപ്പെടുത്തി. സംഘശാഖകൾ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി. ഇന്ത്യാ വിഭജനത്തെയും ന്യുനപക്ഷ പ്രീണനത്തെയും ശക്തമായി എതിർത്തു. രാഷ്ട്രീയത്തിൽ നിന്ന് സാംസ്ക്കാരിക ദേശീയത പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന സമയത്ത് ഗുരുജി അത് ജനങ്ങളുടെ മനസ്സിൽ ഊട്ടിയുറപ്പിച്ചു. 1973 ജൂൺ 05 ന് വിടപറഞ്ഞ, അവസാന ശ്വാസം വരെയും ഈ രാഷ്ട്രത്തിന് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വത്തെ രാജ്യം കൃതജ്ഞതയോടെ സ്മരിക്കുന്നു.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

6 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

20 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

21 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago