India

നെഹ്‌റു ക്യാബിനറ്റിലെ മന്ത്രിക്കസേര ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി വലിച്ചെറിഞ്ഞു; സ്വാതന്ത്രഭാരതത്തിൽ സാംസ്‌കാരിക ദേശീയത ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിതര രാഷ്ട്രീയ ശക്തിയുടെ തുടക്കക്കാരൻ; കശ്മീരിന് വേണ്ടിയുള്ള സമരത്തിൽ ജയിലറകളിൽ ദുരൂഹമായി അവസാനിച്ച അഗ്നിജ്വാല; ഇന്ന് ശ്യാമപ്രസാദ് മുഖർജി ബലിദാനദിനം

സ്വാതന്ത്രഭാരതത്തിൽ ഉടലെടുത്ത രാഷ്ട്രീയ ശൂന്യതയ്ക്ക് പരിഹാരം കണ്ടെത്തിയ ദേശീയ നേതാവാണ് ശ്യാമപ്രസാദ് മുഖർജി. 1951 ഒക്ടോബർ 21 ന് ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെടുമ്പോൾ ശ്യാമപ്രസാദ് മുഖർജി ദേശീയതയും ഭാരതീയതയും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിതര രാഷ്ട്രീയ ശക്തിക്ക് തുടക്കമിടുകയായിരുന്നു. സ്വാതന്ത്രഭാരതത്തിൽ ആദ്യമായി കോൺഗ്രസ്സിന് ഒരു രാഷ്ട്രീയ ബദൽ എന്ന ജനങ്ങളുടെ സ്വപ്‌നം സാധ്യമായി. ഭാരതത്തിന്റെ ആദ്യ വ്യവസായ മന്ത്രിയായി നെഹ്‌റു ക്യാബിനറ്റിൽ ശ്യാമപ്രസാദ് മുഖർജി എത്തിയെങ്കിലും അദ്ദേഹം അധികാരത്തിന് വേണ്ടി ദേശീയതയിൽ വെള്ളം ചേർക്കാൻ തയ്യാറായിരുന്നില്ല. നെഹ്‌റു – ലിഖായത് കരാറിൽ ഹിന്ദുക്കളുടെ താൽപ്പര്യങ്ങളെ പൂർണ്ണമായും അവഗണിച്ചതിനെ തുടർന്നാണ് അദ്ദേഹം മന്ത്രി പദവി രാജിവച്ച് ജനങ്ങളിലേക്കിറങ്ങിയത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസിന്റെ പ്രീണനരാഷ്ട്രീയം ദേശീയവാദികൾ ഏറെ വേദനിപ്പിച്ചിരുന്നു സമയത്താണ് പ്രീണനങ്ങളില്ലാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രം മുഖർജിയും സംഘവും മുന്നോട്ടുവയ്ക്കുന്നത്. 1952 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ജനസംഘത്തിന് മൂന്നു സീറ്റുകൾ ലഭിച്ചു. കൊൽക്കത്ത സീറ്റിൽ ഉജ്ജ്വല വിജയം നേടി ശ്യാമപ്രസാദും പാർലമെന്റിലെത്തി. ജമ്മുകശ്മീർ വിഷയം നേരത്തെ തന്നെ മനസിലാക്കിയ നിരീക്ഷകനായിരുന്നു ശ്യാമപ്രസാദ് മുഖർജി. കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതും പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നതും ഇന്ത്യയുടെ ഐക്യത്തിന് വിഖാതമാണെന്ന് അന്നേ അദ്ദേഹം മനസിലാക്കിയിരുന്നു.

അതിനെതിരെ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പോരാട്ടം നടത്തി. ജനാധിപത്യ-ഫെഡറൽ സംവിധാനമുള്ള ഭാരതത്തിൽ ഒരു സംസ്ഥാനത്തിന്റെ അധികാരങ്ങളും അവകാശങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഖാതമാകുമെന്ന് അന്നേ അദ്ദേഹം വിലയിരുത്തിയിരുന്നു. പെർമിറ്റ് സിസ്റ്റത്തിനെതിരെ പ്രതിഷേധിച്ച് കശ്മീരിൽ പ്രവേശിച്ചതിനാണ് അദ്ദേഹത്തെ ഭരണകൂടം ജയിലിലടച്ചത്. അദ്ദേഹത്തിന്റെ അറസ്റ്റ് ഇന്ത്യയിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതിൽ ഭരണകൂടത്തിന് വലിയ അസ്വസ്ഥതയുണ്ടാക്കി. ജയിലിലടയ്ക്കപ്പെട്ട് നാൽപ്പതാം ദിവസമായിരുന്നു അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

1953 ജൂൺ 23 നാണ് ആ മാർഗ്ഗദീപം അണഞ്ഞത്. ജയിലിൽ വച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ദുരൂഹമരണത്തിൽ ഉയർന്നിരുന്നു. മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖർജിയുടെ മാതാവ് പ്രധാനമന്ത്രി നെഹ്‌റുവിന് കത്തെഴുതിയെങ്കിലും സർക്കാർ അതെല്ലാം അവഗണിച്ചു. സർക്കാരിനെ ചോദ്യശരങ്ങളുടെ മുൾമുനയിൽ നിർത്തിയ യഥാർത്ഥ പ്രതിപക്ഷ നേതാവിനോട് സർക്കാരിന് അത്രയ്ക്കുണ്ടായിരുന്നു പക. ഒരുരാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും അനുവദിക്കപ്പെട്ടതിനെതിരെ അദ്ദേഹം തുടങ്ങിവച്ച പോരാട്ടം വിജയിച്ചത് 2019 ൽ നരേന്ദ്രമോദി സർക്കാരാണ്. ജമ്മുകശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെങ്കിലും ശ്യാമപ്രസാദ് മുഖർജിയുടെ ദുരൂഹമരണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുവാനുള്ള ശ്രമങ്ങളെങ്കിലും ഉണ്ടാകണമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

Kumar Samyogee

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

12 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

13 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

14 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

15 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

15 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

16 hours ago