നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി യു ഡി എഫിന്റെ ആര്യാടൻ ഷൗക്കത്ത്. പ്രതീക്ഷകളെ കടത്തിവെട്ടി 11432 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 76493 വോട്ട് നേടി. എൽ ഡി എഫ് സ്ഥാനാർത്ഥി 65061 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിന് 19946 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8706 വോട്ടുകൾ നേടി. ത്രികോണ മത്സരം സൃഷ്ടിച്ച് മണ്ഡലത്തിൽ ശ്രദ്ധേയ സാന്നിധ്യമാകുമെന്ന് കരുതിയ മുൻ എം എൽ എ പി വി അൻവറിന് പക്ഷെ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായില്ല.
എൽ ഡി എഫ് സ്വാധീനമേഖലകളിലേക്കും കടന്നുകയറിയാണ് ആര്യാടൻ ഷൗക്കത്തിന്റെ ജയം. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും സിപിഎം സ്വാധീന മേഖലകളായിരുന്നു. ഈ മേഖലകളിൽ കരുത്തുകാട്ടുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ കരുളായി മാത്രമാണ് എൽ ഡി എഫിനൊപ്പം നിന്നത്. ഇവിടെയും 118 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എൽ ഡി എഫിനുള്ളത്. എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും യു ഡി എഫ് ലീഡ് ചെയ്‌തത് എൽ ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ചു.
വഴിക്കടവിൽ 1829, മൂത്തേടം പഞ്ചായത്തിൽ 2067, എടക്കര പഞ്ചായത്തിൽ 1170, പോത്തുകൽ പഞ്ചായത്തിൽ 307, ചുങ്കത്തറ പഞ്ചായത്തിൽ 1287, അമരമ്പലം പഞ്ചായത്തിൽ 704 എന്നിങ്ങനെയായിരുന്നു പഞ്ചായത്തുകളിൽ യു ഡി എഫിന്റെ ലീഡ്, കരുളായി പഞ്ചായത്തിൽ 118 വോട്ടിന് എൽ ഡി എഫ് ലീഡ് ചെയ്തു. നിലമ്പൂർ നഗരസഭയിൽ 3967 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത്. പിണറായി സർക്കാരിനോടുള്ള വെറുപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് യു ഡി എഫ് വിലയിരുത്തൽ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ പിണറായി സർക്കാർ കെയർ ടേക്കർ സർക്കാരായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…