മരിച്ച ഒന്നരവയസുകാരൻ
നെടുമങ്ങാട്: ഒന്നരവയസ്സുകാരന്റെ മരണത്തിൽ രണ്ടാനച്ഛൻ കസ്റ്റഡിയിൽ. കുട്ടിയുടെ മരണത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. നെടുമങ്ങാട് കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും അമ്മ അഖില കുഞ്ഞിനെ കൃത്യമായി പരിചരിച്ചിരുന്നില്ലെന്നുമാണ് ബന്ധുക്കളുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ടാനച്ഛൻ അഷ്കർ ചോറ് കൊടുക്കുന്നതിനിടയിൽ കുഞ്ഞ് വൻതോതിൽ ഛർദിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നുവെന്നാണ് വിവരം. അഷ്കറിന്റെ സംരക്ഷണയിലായിരുന്ന കുഞ്ഞിന് നേരെ നേരത്തെയും കടുത്ത അതിക്രമങ്ങൾ നടന്നിട്ടുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരു മാസം മുൻപ് ഇയാൾ കുഞ്ഞിന്റെ കൈ ഒടിച്ചിരുന്നതായും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മൂമ്മയും മുത്തശ്ശനുമാണ് നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
മരണപ്പെട്ട അർഷിദിന്റെ ശരീരത്തിൽ രണ്ട് ദിവസം മുൻപ് വരെ മർദനമേറ്റതിന്റെ വ്യക്തമായ പാടുകളുണ്ടെന്നാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതോടെ കുഞ്ഞിന്റെ മരണത്തിൽ കടുത്ത ദുരൂഹതയാണ് നിഴലിക്കുന്നത്. ബന്ധുക്കൾ നൽകിയ പ്രാഥമിക വിവരങ്ങളുടെയും ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അമ്മ അഖിലയ്ക്കും രണ്ടാനച്ഛൻ അഷ്കറിനുമെതിരെ പോലീസ് കേസെടുക്കും. കുട്ടിയുടെ മരണകാരണം വ്യക്തമാകാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും നെടുമങ്ങാട് പോലീസ് അറിയിച്ചു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…