Kerala

നവകേരള സദസ്സ് മർദനക്കേസ്! പിണറായി വിജയന്റെ മുൻ ഗൺമാനും സംഘത്തിനുമെതിരെ നരഹത്യാശ്രമക്കുറ്റം! കുരുക്ക് മുറുക്കി എസ്‌ഐടി

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. ഗൺമാരുൾപ്പെടെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ജാമ്യമില്ലാ വകുപ്പായ നരഹത്യാശ്രമക്കുറ്റം എസ്‌ഐടി ചുമത്തി. പ്രതികൾക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനാണ് അന്വേഷണ സംഘം പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നരഹത്യാ ശ്രമത്തിൽ പരിക്കേറ്റിട്ടുള്ളതിനാൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത കുറ്റമാണിത്.

കേസിൽ കൃത്യമായ വകുപ്പുകൾ ചുമത്തി റിപ്പോർട്ട് സമർപ്പിക്കാത്തതിന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി ശകാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ വകുപ്പുകൾ ചേർത്തുള്ള എസ്‌ഐടിയുടെ അടിയന്തര നടപടി. കേസിലെ പ്രധാന പ്രതികളായ മുൻ ഗൺമാൻ ഇൻസ്പെക്ടർ എസ്. അനിൽകുമാർ, അകമ്പടിസേനാംഗങ്ങളായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. സന്ദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘം മേധാവി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

2023 ഡിസംബർ 15-നായിരുന്നു കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ച ഈ മർദനം അരങ്ങേറിയത്. നവകേരള സദസ്സിന്റെ ഔദ്യോഗിക ബസ് കടന്നുപോയപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ലോക്കൽ പോലീസിന്റെ സാന്നിധ്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്. വി.ഐ.പി ബസിന് പിന്നാലെയുള്ള കാറിൽ നിന്ന് ചാടിയിറങ്ങിയ ഗൺമാനും സംഘവും ലാത്തിയും ഇടിയവണ്ടിയും ഉപയോഗിച്ച് തങ്ങളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും മൊഴി നൽകിയിരുന്നു. അന്നത്തെ കടുത്ത മർദനമുറകളെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് ഭരണകൂടം ന്യായീകരിച്ച കേസിൽ, കടുത്ത നിയമനടപടികളിലേക്ക് എസ്‌ഐടി കടന്നത് ഉദ്യോഗസ്ഥർക്ക് വലിയ തിരിച്ചടിയാവുകയാണ്.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

2 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

12 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

17 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

18 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

18 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

20 hours ago