Kerala

നവീൻ ബാബുവിന്റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുടുംബത്തിന്റെ ഹർജി. ജില്ലാ കളക്ടറേറ്റിലേയും നവീൻ ബാബു താമസിച്ച ഇടത്തേയും റയിൽവേ സ്റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.

B4 Admin

Recent Posts

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

8 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

8 hours ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

11 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

12 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

13 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

14 hours ago