തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ നവംബറിലാണ് ശൂരനാട് സ്വദേശി സ്മിത കുമാരി കൊല്ലപ്പെട്ടത്. കേസിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സജിത മേരിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സെല്ലിനുള്ളിൽ സ്മിത കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ബന്ധുക്കളാണ് മരണം കൊലപതാകമാണെന്ന സംശയം പ്രകടിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസി നൽകിയ മൊഴിയാണ് സജിത മേരിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.

