ലണ്ടൻ: ചൈനീസ് പ്രതിനിധിയെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ ഭൗതികശരീരം സന്ദർശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രതിനിധിയെയാണ് ചില കാരണങ്ങൾ പറഞ്ഞ് വിലക്കിയതെന്ന് ബ്രിട്ടീഷ് ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ചില പാർലമെന്റ് അംഗങ്ങൾ താൽപ്പര്യക്കുറവ് കാണിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രതിനിധിയ്‌ക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം. സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ബ്രിട്ടനും ചൈനയും തമ്മിലുള്ള അസാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിൽ. ഈ അവസരത്തിലാണ് അംഗങ്ങൾ ചൈനീസ് പ്രതിനിധികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന നിലപാടിലെത്തിയത്.
അതേസമയം സംഭവത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.ആതിഥേയർ എന്ന നിലയിൽ, യുകെ നയതന്ത്ര പ്രോട്ടോക്കോളുകളും അതിഥികളോടുള്ള ശരിയായ പെരുമാറ്റവും ഉയർത്തിക്കാട്ടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

