Kerala

വനവാസി യുവാവിന്റെ മരണം; പ്രതികളെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് , അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :മെഡിക്കൽ കോളേജിന് സമീപം ആത്മഹത്യ ചെയ്ത വനവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും, കൂടാതെ വിശ്വനാഥന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.

അതേസമയം വിശ്വനാഥന്റെ ഷർട്ട് കഴിഞ്ഞ ദിവസം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷിർട്ടിന്റെ പോക്കറ്റിൽ ആകെ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷർട്ട് ഇല്ലാത്തതിനാൽ, യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നു.

Meera Hari

Recent Posts

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

3 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

32 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

2 hours ago