India

ബിഹാറിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അറുപതായി; പൊലീസ് നടത്തിയ റെയ്ഡുകളിൽ 568 പേരെ അറസ്റ്റു ചെയ്തു|Death toll increases to 60 in hootch tragedy in Bihar

പട്ന ∙ ബിഹാറിലെ വിഷമദ്യ ദുരന്തത്തെ തുടർന്നു സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡുകളിൽ 568 പേരെ അറസ്റ്റു ചെയ്തു. വിഷമദ്യ ദുരന്തത്തിൽ ഒരാഴ്ചയ്ക്കിടെ അറുപതോളം പേരാണു മരിച്ചത്.മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. മുസഫർപുരിൽ നാലു പേരും ബക്സറിൽ രണ്ടു പേരും കൂടി മരിച്ചു. വിഷമദ്യ ദുരന്തത്തെതുടർന്ന് മദ്യ നിരോധന നയം പുനഃപരിശോധിക്കാൻ യോഗം വിളിച്ചിരിക്കുകയാണ് നിതീഷ്

ബിഹാർ പൊലീസ് ഇതിനകം 749 റെയ്ഡുകൾ നടത്തി. 347 കേസുകളും റജിസ്റ്റർ ചെയ്തു. റെയ്ഡുകളിൽ 15,000 ലീറ്റർ വിദേശമദ്യവും 4,000 ലീറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്പിരിറ്റും പിടികൂടി. മദ്യക്കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും എട്ടു ലക്ഷം രൂപയും പിടിച്ചെടുത്തു.

വിഷമദ്യ ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഈ മാസം 16നു വിളിച്ചു ചേർത്തിട്ടുള്ള മദ്യ നിരോധന അവലോകന യോഗത്തിൽ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. മുസഫർപുരിൽ വ്യാജമദ്യ നിർമാണത്തിന്റെ കേന്ദ്രമായ സരാരിയയിൽ പൊലീസ് റെയ്ഡുകൾ തുടരുകയാണ്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

3 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

3 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

7 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

12 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago