Sunday, December 14, 2025

നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണം 18 ആയി; ക്യാപ്റ്റൻ ഗുരുതരാവസ്ഥയിൽ

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണം 18 ആയി. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു.

ഇന്ന് രാവിലെ 11-ഓടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിമാന ജോലിക്കാരും സാങ്കേതിക ജീവനക്കാരും അടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്.

Related Articles

Latest Articles