PMEPG
ഒരു ഭാരതീയനെ സംബന്ധിച്ച് എന്നും ഏത് സമയത്തും അവന് രോമാഞ്ചമുണ്ടാക്കുന്നത് “ദേശീയഗാന”മാണ്. ഏതൊരു വേദിയിലും, ഏതൊരവസ്ഥയിലും അതിങ്ങനെ കാതിൽ മുഴങ്ങുമ്പോൾ രോമാഞ്ചം കൊള്ളാത്ത ‘ഭാരതീയർ’ ഉണ്ടാകില്ല, എന്നാൽ അതേ ദേശീയഗാനം പാടി നമ്മൾ ലോക റെക്കോർഡ് ഇടുന്നു എന്നത് കൂടിയൊന്ന് ചിന്തിച്ചേ, രോമാഞ്ചം ഇരട്ടിയായില്ലെ? ..അതിനൊരു അവസരമൊരുക്കുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ കേന്ദ്ര സർക്കാർ . എങ്ങനെയെന്നറിയണ്ടേ ???
ഈ കോവിഡ് കാലത്ത് വരുന്ന ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ നമുക്കേവർക്കും പൊതു സ്ഥലത്ത് ഒന്നിച്ച് അണി നിരക്കാനോ, ഒന്നിച്ച് ഒരേ സ്വരത്തിൽ ദേശീയ ഗാനം ചൊല്ലാനോ കഴിയില്ല,
എന്നാൽ ദേ ഈ പുതിയ ഓൺലൈൻ കാലഘട്ടത്തിൽ നമ്മുടെ രാഷ്ട്രഗാനം പാടാനും ആ ദേശീയതയുടെ വികാരം നമ്മുടെ കുഞ്ഞുങ്ങളിൽ ഉൾപ്പെടെ ഉണർത്താനുമായി കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സംരംഭമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാഷ്ട്രഗാനം പാടാൻ ഒരു സുവർണ്ണാവസരം ഒരുക്കുന്നു..
ലിങ്ക് ഇതാണ് : https://rashtragaan.in, വളരെ ലളിതമായ രണ്ട് ഘട്ടങ്ങൾ .. നേരെ കയറുക, പേരും സംസ്ഥാനവും അടയാളപ്പെടുത്തുക, നല്ല ബാക്ഗ്രൗണ്ട് സ്കോർ ലഭ്യമാകും, അഭിമാനത്തോടെ തലയുയർത്തി നിന്ന് കോടിക്കണക്കിന് ഭാരതീയർക്കൊപ്പം ദേശീയഗാനം ആലപിക്കുക , ഈ മഹാ ദേശീയഗാനാലാപന യഞ്ജത്തിൽ പങ്കാളിയായതിൻ്റെ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് സ്വന്തമാക്കുക ..!!
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…