തിരുവനന്തപുരം: വിദ്യാലയങ്ങളിലേക്ക് ചിലർ മതതീവ്രവാദം ഒളിച്ചു കടത്തുകയാണെന്നും കത്തോലിക്കാ സഭയുടെ പള്ളിയും പള്ളിക്കൂടവും വഖഫ് ബോർഡ് വകയല്ലെന്നും നിസ്‌കാരമുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ലെന്നും വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം. കത്തോലിക്ക സഭയുടെ ചില വിദ്യാലയങ്ങളിൽ നിസ്‌കാര മുറി വേണമെന്ന ചില പെൺകുട്ടികളുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയാണ് മുഖപ്രസംഗം. യൂറോപ്യൻ രാജ്യങ്ങളിൽ കയറിക്കൂടിയ മുസ്‌ലിംങ്ങൾ ശരിയത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കാൻ മുറിയും സമയവുമൊക്കെ ആവശ്യപ്പെടുന്നതും തമ്മിൽ ആളുകൾ താരതമ്യപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വളച്ചുകെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല, കേരളത്തിലെ ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല. പള്ളിയും പള്ളിക്കൂടവുമൊന്നും വഖഫ് ബോർഡിന്റെ വകയല്ലെന്നും, നിസ്കാരത്തിന്റെ പേരിൽ സ്വന്തം സമുദായത്തെ തന്നെ അവഹേളിക്കുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും വിവരമുള്ളവർ പറഞ്ഞുകൊടുക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു
അച്ചടക്കത്തോടെ അധ്യയനം നടത്തുകയും ജാതി-മത ഭേദമില്ലാതെ എല്ലാ വിദ്യാർഥികളെയും ചേർത്തുപിടിക്കുകയും ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തെ വിവാദകേന്ദ്രമാക്കരുത്. മറ്റൊരു മതത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാലയത്തിൽ തങ്ങൾക്ക് അന്പലമോ പള്ളിയോ പ്രാർഥനാസൗകര്യമോ സമയമോ അനുവദിക്കണമെന്നു ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആവശ്യപ്പെടാത്ത ഒരു രാജ്യത്ത് ഇങ്ങനെ ഒരു മതത്തിൽപ്പെട്ടവർ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? മതമൗലികവാദമല്ലേ ഇത്? ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ലെന്നും ശരിയത്തല്ല, ജനാധിപത്യ-മതേതര ഭരണഘടനയാണ് ഇവിടെയുള്ളതെന്നും ഈ കുട്ടികളോട് ആരു പറഞ്ഞുകൊടുക്കും? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിനെക്കുറിച്ച് തീവ്രചിന്താഗതിയുള്ള മതനേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഇട്ടിരിക്കുന്ന വീഡിയോകൾ കണ്ടു പഠിച്ചിട്ടാണ് സ്ഥല-കാല ബോധമില്ലാതെ കുട്ടികൾ വിദ്യാലയങ്ങളിലേക്കു വരുന്നതെന്നും മുഖപ്രസംഗത്തിൽ ആരോപണമുണ്ട്.
ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതല്ല മതേതരത്വമെന്ന് ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തിരിച്ചറിയുന്നത് കേരളത്തിന്റെ ഭാവിക്കു നല്ലതാണ്. ഇത്തരം വകതിരിവില്ലാത്ത മതപ്രകടനങ്ങൾ തങ്ങളുടെ സമുദായത്തെ കൂടുതൽ അന്യവത്കരിക്കുകയാണെന്ന് അതിലുള്ളവർ തിരിച്ചറിയണം. ക്ഷമിക്കുന്നതും സഹിക്കുന്നതും ദൗർബല്യമായി തെറ്റിദ്ധരിച്ചെങ്കിൽ തിരുത്താൻ സമയമുണ്ട്. നമുക്ക് സഹകരിച്ചു ജീവിച്ചാൽ മതി, സമ്മർദംകൊണ്ട് ആരെയും പൊറുതിമുട്ടിക്കേണ്ട. മറിച്ചായാൽ, ഇസ്ലാമോഫോബിയ കെട്ടുകഥയാണെന്നു പൊതുസമൂഹത്തെ ബോധിപ്പിക്കാൻ ഉടനെയൊന്നും സാധിക്കില്ലെന്നും മുഖപ്രസംഗം പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 26 നാണ് മൂവാറ്റുപുഴ നിർമലാ കോളേജിൽ ആൺകുട്ടികളുടെ പിന്തുണയോടെ ഒരു സംഘം പെൺകുട്ടികൾ പ്രാർത്ഥനാ മുറിവേണമെന്ന ആവശ്യവുമായി പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചത്. അന്ന് ആ ആവശ്യം അനുചിതമാണെന്ന് മുസ്ലിം ക്രൈസ്തവ നേതൃത്വങ്ങൾ ഒരുമിച്ച് തീരുമാനിച്ചിരുന്നു. എന്നാൽ പ്രാർത്ഥനാമുറി ഒരവകാശമാണെന്ന പ്രചാരണം മുസ്ലിം മതതീവ്രവാദികൾ തുടർന്നു. ഇപ്പോൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂളിലും വിദ്യാർത്ഥിനികൾ സമാനമായ ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് ദീപികയുടെ മുഖപ്രസംഗം.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…