Categories: IndiaNATIONAL NEWS

ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ഇനി അത്ഭുതമാകും; ചൈനയൊക്കെ ഇനി വെറും ഏഴാംകൂലി

യുദ്ധവിമാനങ്ങളുടെ എൻജിൻ സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. റാഫേൽ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിവര കൈമാറ്റം വൈകുന്നതു ചൂണ്ടിക്കാട്ടി നേരത്തേ സി.എ.ജി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് തീരുമാനം. എന്നാല്‍ സാങ്കേതിക വിദ്യാ കൈമാറ്റത്തിനായി ഫ്രഞ്ച് പങ്കാളി സാഫ്രനുമായി ഉണ്ടാക്കിയ ഉടമ്പടികളിലെ ന്യൂനതകളാണ് വിവര കൈമാറ്റത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണമായി പറയപ്പെടുന്നത്. അതേസമയം ഭാരതത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വായുസേനയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നത് യുദ്ധവിമാനങ്ങളുടെ എൻജിനുകളാണ്. ഡി.ആർ.ഡി.ഒ, റോൾസ് റോയിസ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുമായി പ്രതിരോധ വിദഗ്ദ്ധർ വിഷയത്തില്‍ ചർച്ചകൾ നടത്തിവരികയാണെന്ന് വ്യോമസേന മേധാവി അർ.കെ.എസ് ഭദൗരിയ വ്യക്തമാക്കി.

എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രൂപകല്ന ചെയ്തെടുത്ത കാവേരി എഞ്ചിനുകൾ പരാജയമല്ലെന്നും, ഏതാനും ഭാഗങ്ങൾ പൂർണ വിജയമാണെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. രൂപകല്പനയിലും നിർമ്മാണത്തിലും കാവേരി എഞ്ചിനുകളുടെ നിർമ്മാണ പരിചയം പ്രതിരോധ സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ നേരിടുന്ന പ്രധാന പ്രശ്നവും എൻജിൻ സാങ്കേതിക വിദ്യ തന്നെ. എന്നാല്‍ അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ശക്തമായ വിന്യാസമാണ് സേന ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഐ.ടി സ്ഥാപനം തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക്സ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റം വ്യോമസേനയുടെ സുരക്ഷിതത്വത്തിന് മുതൽകൂട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനമായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സ് വൻതോതിൽ സാങ്കേതികവിദ്യ വികാസത്തിന് മുതൽമുടക്ക് നടത്തുന്നുണ്ടെന്നും സംവിധാനങ്ങളും വിദഗ്ദ്ധരുടെ എണ്ണവും വർദ്ധിപ്പിക്കുന്നുണ്ടെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചൈനീസ് വ്യോമസേനയെക്കാൾ മികച്ചതാണെന്നും ഭദൗരിയ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഡി.ആർ.ഡി.ഒ യുടെ സേവനങ്ങൾ നിസ്തുലമാണെന്നും വ്യോമസേന മേധാവി അർ.കെ.എസ് ഭദൗരിയ പറഞ്ഞു.
ഡി.ആർ.ഡി.ഒ യ്ക്കും എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിക്കുമാണ് നിലവിൽ സ്വദേശി ഫൈറ്റർ ജെറ്റ് സാങ്കേതിക വിദ്യയുടെ ഗവേഷണ ചുമതലകൾ. യുദ്ധവിമാനങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം നടത്തി വരുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനമാണ്.

Anandhu Ajitha

Recent Posts

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

2 hours ago

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

4 hours ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

5 hours ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

5 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

6 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

8 hours ago