Delayed app download on phone; The father stabbed his son when he tried to stop him during an argument with his wife
ദില്ലി: ഫോണിൽ ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ആദിത്യ സിങ് എന്ന 23 കാരന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ മധു വിഹാറിലാണ് അച്ഛന്റെ പരാക്രമം നടന്നത്.
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിൽനിന്ന് സീനിയർ മാനേജരായി 2019-ൽ വിരമിച്ച അശോക് സിങ്, ഗുർഗാവിൽ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡാവാൻ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. തുടർന്ന് ഭാര്യയുമായി തർക്കത്തിലേർപ്പെട്ടു.
കലഹം മൂത്തതോടെ മകൻ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ മകനെ ദില്ലിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…