Saturday, December 13, 2025

ദില്ലി കെട്ടിട ദുരന്തം: മരണസംഖ്യ ഉയരുന്നു; മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേരും !!

ദില്ലി : മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു . കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് വിവരം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നിസാര പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. അതേസമയം, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ദില്ലി മുഖ്യമന്ത്രി രേഖാ ശര്‍മ, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles