Space-jet
ദില്ലി: ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം ‘സാങ്കേതിക തകരാര്‍’ മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. കറാച്ചി വിമാന താവളത്തിൽ വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചു.
വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം വിമാനം വഴിതിരിച്ചുവിട്ടതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ കറാച്ചി വിമാനത്താവളത്തില്‍ ദുരിതത്തിലായെന്നും ഇവര്‍ പറഞ്ഞു. തിങ്കളാഴ്‍ച പുലര്‍ച്ചെ 3.50നാണ് വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ 5.30ന് കറാച്ചിയില്‍ ലാന്റ് ചെയ്യുകയായിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…