Sunday, May 19, 2024
spot_img

കൊവിഡ് കരുതൽ ഡോസ് തിങ്കളാഴ്‌ച മുതൽ; ഡോസ് എങ്ങനെ സ്വീകരിക്കാം?; രജിസ്‌ട്രേഷന്‍ വേണോ ?;

ദില്ലി: രാജ്യത്ത് കരുതൽ ഡോസ് വാക്സിൻ (Vaccine) എടുക്കാനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. തിങ്കളാഴ്ച മുതലാണ് വാക്സിൻ നൽകി തുടങ്ങുക.

വാക്സിനേഷന് അർഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. രണ്ടാം ഡോസ് സ്വീകരിച്ച്‌ 39 ആഴ്ച കഴിഞ്ഞവരാണ് ഇതിന് അര്‍ഹത നേടുക. ഇവരെ എസ്‌എംഎസായി കരുതല്‍ ഡോസ് എടുക്കാന്‍ ഓര്‍മ്മിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles