മസ്കത്ത്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. 2034ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടത്തുമെന്നും കൗണ്‍സില്‍ അറിയിച്ചു. 2030ലെ ഗെയിംസ് നടത്തിപ്പിനായി ഖത്തറും സൗദി അറേബ്യയും രംഗത്തെത്തിയതോടെ വോട്ടെടുപ്പിലൂടെയാണ് ആതിഥേയരെ നിശ്ചയിച്ചത്. കൂടുതല്‍ വോട്ടുകള്‍ നേടുന്നവര്‍ക്ക് 2030ലെ ഗെയിംസും രണ്ടാമതെത്തുന്നവര്‍ക്ക് 2034ലെ ഗെയിംസും അനുവദിക്കാനായിരുന്നു ഔദ്യോഗിക തീരുമാനം. ഖത്തര്‍ വോട്ടെടുപ്പില്‍ വിജയിച്ചതോടെ 2030 ഗെയിംസ് ദോഹയ്ക്ക് ലഭിക്കുകയായിരുന്നു. പങ്കടുക്കാൻ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് 2034ലെ ഗെയിംസിന്റെ ആതിഥേയരാകും.
ഖത്തറും സൗദിയും മാത്രമാണ് ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുണ്ടായിരുന്ന രാജ്യങ്ങള്‍. മസ്കത്തില് ചൊവ്വാഴ്ചയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ബുധനാഴ്ചയായിരുന്നു വോട്ടടുപ്പ്. 26 ദേശീയ ദേശീയ ഒളിമ്ബിക്ക് കമ്മിറ്റികളുടെ പ്രതിനിധികളാണ് കൗണ്‍സില്‍ യോഗത്തിലും വോട്ടെടുപ്പിയിൽ പങ്കടുക്കാൻ മസ്കത്തിലെത്തിയത്. ഇവര്‍ ബാലറ്റ് മുഖേനയും 19 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഓൺ ലൈനിലുമാണ് പങ്കെടുത്തത്.

