India

ദില്ലി തീപിടുത്തം; മരണം 27, പരിക്കേറ്റ 10 പേരുടെ നില ഗുരുതരം: സംഭവത്തിൽ ഓഫീസ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: വിശദമായ പരിശോധന ആരംഭിച്ചു

ദില്ലി: രാജ്യ തലസ്ഥാനത്ത് നടന്ന അഗ്നിബാധയിൽ മരണം 27 ആയതായി ജില്ലാ ഭരണകൂടം. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. ഇതിൽ 5പേർ സ്ത്രീകളാണ്. ഡൽഹിയിലെ നാല് നിലകളുള്ള ഓഫീസ് കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ട് 4.30ഓടെ തീ പിടിത്തം സംഭവിച്ചത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് രണ്ടും മൂന്നും നിലകളിലായി 200 പേർ ഉണ്ടായിരുന്നു എന്നാണ് കണക്കുകൂട്ടൽ.

ആകെ ഒരു ഗോവണിപ്പടിമാത്രമുണ്ടായിരുന്നതിനാൽ പലരും മുകളിലെ നിലകളിൽ നിന്നും ചാടിയതുമൂലവുമാണ് പരിക്കുകൾ പറ്റിയത്. ഉപഹാർ തീയറ്റർ ദുരന്തത്തിന് ശേഷം ഇത്രയധികം മരണം സംഭവിക്കുന്ന ആദ്യ സംഭവമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

കെട്ടിടത്തിലെ മുകളിലെ നിലയിലുണ്ടായ അഗ്നിബാധ വളരെ പെട്ടെന്ന് കെട്ടിടത്തിൽ മുഴുവനായും പടരുകയായിരുന്നു. ഫയർഫോഴ്സും, പോലീസും ചേർന്ന് തീ അണയ്‌ക്കാനുളള പ്രവർത്തനങ്ങൾ വിജയിച്ചത് പുലർച്ചയോടെ മാത്രമാണ്. 15 ഫയർഫോഴ്സ് യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടുൽ പേർ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടി ട്ടുണ്ടോ എന്നത് വിശദമായ തിരച്ചിലിനൊടുവിൽ മാത്രമേ പറയാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. 20 ലേറെ മൃതദേഹം കെട്ടിടനകത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രാത്രി 10 മണിയോടെ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടിവരും.

നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം സംഭവിച്ചത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ ഓഫീസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചി രിക്കുകയാണ്. പരിക്കേറ്റവരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രദേശവാസികളും ഉൾപ്പെടുന്നു. 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

7 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

8 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

9 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

10 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

10 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

11 hours ago