Friday, December 12, 2025

ദില്ലി മദ്യനയ അഴിമതി കേസ് ; കെ കവിതയ്ക്ക് ജാമ്യം! സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് കോടതിയുടെ നിർദ്ദേശം

ദില്ലി : മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം. സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് ബി ആർ ​ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹർജി പരി​ഗണിച്ചത്. കേസിൽ സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തിൽ രണ്ട് ഏജൻസികളും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.

Related Articles

Latest Articles