ദില്ലി: കലാപം നടന്ന തലസ്ഥാന നഗരത്ത് വന്‍ ആയുധ ശേഖരവും മാരകവസ്തുക്കളും പൊലീസ് കണ്ടെത്തി. ജനവാസമേഖലകളില്‍ ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന കുപ്പികള്‍ പെട്രോള്‍, മണ്ണെണ്ണ, ഇരുമ്പ് ദണ്ഡുകള്‍ അടക്കം നിരവധി വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്.
അതേസമയം കലാപത്തില്‍ നാടന്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായും കണ്ടെത്തിക്കഴിഞ്ഞു. 350 വെടിയുണ്ടകളുടെ ഒഴിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയ പോലീസ് 500 റൗണ്ടെങ്കിലും അക്രമികള്‍ വെടിവച്ചിരിക്കും എന്ന നിഗമനത്തിലാണ്. പലയിടത്തും കരിങ്കല്‍ കഷ്ണങ്ങള്‍ വ്യാപകമായി ചാക്കുകളിലും പ്ലാസ്റ്റിക് ട്രേകളിലും നിറച്ച് വച്ചിരിക്കുന്നതും പോലീസ് കണ്ടെത്തി.
ചുരുങ്ങിയത് ഒരു മാസത്തെ തയ്യാറെടുപ്പുകള്‍ നടത്താതെ ഇത്രയും സാധനങ്ങള്‍ ശേഖരിക്കാകില്ലെന്ന് പോലീസ് പറഞ്ഞു. അക്രമം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് ഇനിയും ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആകെ കലാപത്തില്‍ 82 പേര്‍ക്കാണ് വെടിയേറ്റിരിക്കുന്നത്. നിലവില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…