ദില്ലി – ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് ആടിയുലഞ്ഞു.
227 യാത്രക്കാരുമായി പറന്ന 6E2142 എന്ന വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവര്‍ഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

