മെയ് 13 ന് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മെയ് മാസം പകുതിയോടെ സിൻവർ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
സിൻവാറിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മെയ് 13 ന്, സിൻവാറിനെ ലക്ഷ്യമിട്ട് ഗാസയിലെ യൂറോപ്യൻ ആശുപത്രിക്ക് താഴെയുള്ള തുരങ്കത്തിലാണ് ഇസ്രായേൽ സൈന്യം ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ സിൻവറെയും ഷബാനയെയും കൂടാതെ 10 ഭീകരന്മാരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വധിച്ച മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്‍റെ ഏറ്റവും ഇളയ സഹോദരനാണ് ഹമാസിന്‍റെ മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് സിന്‍വാര്‍. മുഹമ്മജ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ജൂലൈയിലാണ് ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്. ബന്ദികളെ വിട്ടയ്ക്കാതെ സമാധാനശ്രമങ്ങള്‍ തടസപ്പെടുത്തിയത് മുഹമ്മദ് സിന്‍വാറാണെന്നായിരുന്നു . 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. 2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്ലിസ്റ്റില് ഇടംപിടിക്കുന്നത്.ഹമാസിന്റെ ‘നിഴല്‍’ പോരാളിയെന്നാണ് മുഹമ്മദ് സിന്‍വാര്‍ പിന്നീട് അറിയപ്പെട്ടത്
യുദ്ധത്തിന് മുമ്പുള്ള അഞ്ച് ഹമാസ് ബ്രിഗേഡ് കമാൻഡർമാരിൽ ഗാസ സിറ്റി ബ്രിഗേഡ് കമാൻഡർ അസ്-അദിൻ-അൽ-ഹദാദ് മാത്രമേ ഇത് മൂലം ജീവനോടെ അവശേഷിക്കുന്നുള്ളൂ അതിനാൽ ഇയാളാകും ഹമാസിന്റെ അടുത്ത സൈനിക മേധാവി എന്നാണ് റിപ്പോർട്ട്

