മഴക്കാലം ആരംഭിച്ചതിനാല്‍ തന്നെ കൊതുക് ജന്യ രോഗങ്ങളും വര്‍ദ്ധിക്കുകയാണ്. അതിൽ പ്രധാനിയായി തുടരുന്നത് ഡെങ്കിപ്പനിയാണ്. ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും ഡെങ്കിപ്പനി ബാധിച്ചാണ്.ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
കടുത്ത പനി, കടുത്ത തലവേദന,സന്ധികളിലും പേശികളിലും വേദന,ക്ഷീണം എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.
പ്രതിരോധമാര്‍ഗങ്ങള്‍
ഡെങ്കിപ്പനിയുടെ പ്രാഥമിക ഉറവിടമായ ഈഡിസ് കൊതുകുകള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുന്നത്. അതിനാല്‍ വീട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥങ്ങള്‍ ഉടന്‍ വൃത്തിയാക്കുക, ഡ്രെയിനേജ്, പൈപ്പുകള്‍ എന്നിവ വൃത്തിയാക്കുക.
നിങ്ങളുടെ പരിസരത്തോ വീട്ടിലോ കൂടുതല്‍ കൊതുകുകള്‍ ഉണ്ടെങ്കില്‍ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക. അതേസമയം കുട്ടികളും മറ്റും ഇവ എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടുകള്‍, പാന്റ്‌സ്, സോക്‌സ് തുടങ്ങിയവ ധരിക്കാവുന്നതാണ്.
കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടുക. കൊതുകുവല ഉപയോഗിക്കുക. കൊതുകില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ ഇവയാണ്. ഫാന്‍, എസി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
കൊതുകുകള്‍ കൂടുതല്‍ സജീവമാകുന്ന വൈകുന്നേരങ്ങള്‍, വെള്ളമുള്ള സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആവശ്യമില്ലാതെ പോകുന്നത് ഒഴിവാക്കുക. ആവശ്യമെങ്കില്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് കൊതുക് കടിക്കാതിരിക്കാനുളള മരുന്ന് പുരട്ടുക.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…