Saturday, May 18, 2024
spot_img

വില്ലനായി ഡെങ്കിപ്പനി! കരുതിയിരിക്കണം, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

മഴക്കാലം ആരംഭിച്ചതിനാല്‍ തന്നെ കൊതുക് ജന്യ രോഗങ്ങളും വര്‍ദ്ധിക്കുകയാണ്. അതിൽ പ്രധാനിയായി തുടരുന്നത് ഡെങ്കിപ്പനിയാണ്. ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും ഡെങ്കിപ്പനി ബാധിച്ചാണ്.ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

കടുത്ത പനി, കടുത്ത തലവേദന,സന്ധികളിലും പേശികളിലും വേദന,ക്ഷീണം എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.

പ്രതിരോധമാര്‍ഗങ്ങള്‍

  1. കൊതുക് പെരുകുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കുക

ഡെങ്കിപ്പനിയുടെ പ്രാഥമിക ഉറവിടമായ ഈഡിസ് കൊതുകുകള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുന്നത്. അതിനാല്‍ വീട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥങ്ങള്‍ ഉടന്‍ വൃത്തിയാക്കുക, ഡ്രെയിനേജ്, പൈപ്പുകള്‍ എന്നിവ വൃത്തിയാക്കുക.

  1. കൊതുക് നാശിനികള്‍ ഉപയോഗിക്കുക

നിങ്ങളുടെ പരിസരത്തോ വീട്ടിലോ കൂടുതല്‍ കൊതുകുകള്‍ ഉണ്ടെങ്കില്‍ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക. അതേസമയം കുട്ടികളും മറ്റും ഇവ എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

  1. ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക

കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടുകള്‍, പാന്റ്‌സ്, സോക്‌സ് തുടങ്ങിയവ ധരിക്കാവുന്നതാണ്.

  1. ജനലുകളും വാതിലുകളും അടയ്ക്കുക

കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടുക. കൊതുകുവല ഉപയോഗിക്കുക. കൊതുകില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ ഇവയാണ്. ഫാന്‍, എസി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  1. പുറത്ത് പോകുന്നത് ഒഴിവാക്കുക

കൊതുകുകള്‍ കൂടുതല്‍ സജീവമാകുന്ന വൈകുന്നേരങ്ങള്‍, വെള്ളമുള്ള സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആവശ്യമില്ലാതെ പോകുന്നത് ഒഴിവാക്കുക. ആവശ്യമെങ്കില്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് കൊതുക് കടിക്കാതിരിക്കാനുളള മരുന്ന് പുരട്ടുക.

Related Articles

Latest Articles