Kerala

ടൂറിസ്റ്റ് ബസുകളില്‍ അഴിച്ചുപണി ; ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത  തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിർദേശം. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോൾ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്നസ് റദ്ദാക്കും. ഉത്തരവിനെതിരെ കോൺട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എംവിഡിയുടെ ഉത്തരവുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് പരാതി. 

നിറം മാറ്റാൻ തയ്യാറാണെന്നും ഇതിന് സമയം അനുവദിക്കണമെന്നും കോൺട്രാക്ട് കാര്യേജ് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച്, ഹൈക്കോടതിയിലെ കേസിൽ സംഘടന കക്ഷി ചേർന്നെങ്കിലും അവിടെ നിന്നും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനിടെ കെഎസ്ആർടിസി ബസുകളിൽ നിന്ന് പരസ്യം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെഎസ്ആർടിസി സമയം തേടിയിട്ടുണ്ട്. ബസുകളെ പരസ്യം കൊണ്ട് മൂടാനാകില്ല എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. എന്നാൽ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാൻ കെഎസ്ആർടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചിരുന്നു. അതേസമയം ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

5 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

6 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

6 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

18 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

18 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

19 hours ago