Desperate in love! The young man who cut and injured a TTC student in Munnar was arrested
ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ.പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി ആൽവിൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിലെ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു വെട്ടേറ്റ പെൺകുട്ടി.കഴിഞ്ഞ ദിവസം വൈകീട്ടാണ് ആൽവിൻ ഇവിടെയെത്തി പെൺകുട്ടിയെ കണ്ടത്. തുടർന്ന് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടനെ തന്നെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും നിന്നും ഓടിരക്ഷപ്പെട്ടു. ആർക്കും ഇയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചില്ല. കഴിഞ്ഞ ദിവസം തന്നെ പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് ആൽവിനെ പൊലീസ് കണ്ടെത്തുന്നത്. അപ്പോഴേക്കും പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…