Friday, April 26, 2024
spot_img

പ്രണയ നൈരാശ്യം!മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ.പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി ആൽവിൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിലെ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു വെട്ടേറ്റ പെൺകുട്ടി.കഴിഞ്ഞ ദിവസം വൈകീട്ടാണ് ആൽവിൻ ഇവിടെയെത്തി പെൺകുട്ടിയെ കണ്ടത്. തുടർന്ന് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടനെ തന്നെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും നിന്നും ഓടിരക്ഷപ്പെട്ടു. ആർക്കും ഇയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചില്ല. കഴിഞ്ഞ ദിവസം തന്നെ പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് ആൽവിനെ പൊലീസ് കണ്ടെത്തുന്നത്. അപ്പോഴേക്കും പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.

Related Articles

Latest Articles