പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമൂഹ്യപ്രവർത്തകനായ രാജു വാഴക്കാല നൽകിയ അപേക്ഷയ്ക്ക് മറുപടിയായി സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നാണ് ഈ അറിയിപ്പ് ലഭിച്ചത്. ഹെലികോപ്റ്ററിന്റെ ഉപയോഗവും വാടക കരാറും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗത്തിന്റെ കീഴിൽ വരുന്നതാണെന്നും, ഈ വിഭാഗത്തെ ആർടിഐ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഹെലികോപ്റ്റർ എന്ന് വാടകയ്‌ക്കെടുത്തു, പ്രതിമാസ വാടകത്തുക, കരാർ കാലാവധി, ഹെലികോപ്റ്റർ നൽകിയ കമ്പനി ഏതാണ്, ജൂലൈ 31 വരെ നൽകിയ ആകെ തുക എത്ര തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് അപേക്ഷകൻ ചോദിച്ചിരുന്നത്. ഇതിനൊപ്പം വാടക കരാറിന്റെ പകർപ്പും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ, രഹസ്യാത്മക വിഭാഗത്തിന് (Confidential Section) ലഭിച്ചിട്ടുള്ള ഇളവ് ചൂണ്ടിക്കാട്ടി ഈ വിവരങ്ങൾ കൈമാറാൻ നിർവാഹമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ പ്രതിപക്ഷം വൻ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് വിവരങ്ങൾ ആവശ്യപ്പെട്ട് ആർടിഐ അപേക്ഷ നൽകിയത്. മുഖ്യമന്ത്രി ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…