Tuesday, December 16, 2025

ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും പണം കവർന്നു; ദേവസ്വം ജീവനക്കാരൻ പിടിയിൽ

ശബരിമല: ശബരിമലയിലെ (Sabarimala) ഭണ്ഡാരത്തില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ ദേവസ്വം ജീവനക്കാരന്‍ പിടിയിൽ. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്.

കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ചാണ് 3500 രൂപ കടത്താൻ ശ്രമിച്ചത്. പ്രതിയെ സന്നിധാനം പോലീസിന് കൈമാറി.

Related Articles

Latest Articles