ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ജനതാദള്‍-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന പരാമര്‍ശത്തിനുപിന്നാലെ, രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. സര്‍ക്കാരിന് പിന്തുണയറിയിച്ച് എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്. അതെ സമയം ബി.ജെ.പി.-ജെ.ഡി.എസ്. ധാരണയെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മുന്‍മുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും പരാമര്‍ശങ്ങള്‍ ഇതിനു തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. യെദ്യൂരപ്പയുമായി ഇവര്‍ രഹസ്യധാരണയുണ്ടാക്കിയെന്നാണ് അറിയുന്നത്. ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതോടെ ജെ.ഡി.എസിന്റെ മുഖം വ്യക്തമാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പാര്‍ട്ടി എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്ക് ചേക്കേറുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് കുമാരസ്വാമി പറയുന്നത് -സിദ്ധരാമയ്യ ആരോപിച്ചു.കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിന്റെ പതനത്തിനുകാരണം മുഖ്യമന്ത്രിയാകാനുള്ള ചിലരുടെ അത്യാഗ്രഹമാണെന്ന് കുമാരസ്വാമിയും തിരിച്ചടിച്ചു.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…