Categories: Kerala

ശബരിമല വെർച്വൽ ക്യൂ: താത്പര്യം കാട്ടാതെ ഭക്തർ

പത്തനംതിട്ട: മണ്ഡലകാലമെത്തിയിട്ടും ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളില്‍ സീസണ്‍ തുടങ്ങുംമുമ്പുതന്നെ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍, ഇത്തവണ മണ്ഡലകാലം തുടങ്ങുന്ന നവംബര്‍ 17 മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ ബുക്ക് ചെയ്യുന്ന ഓരോ തീര്‍ത്ഥാടകരുടെയും പൂര്‍ണവിവരങ്ങളും തിരിച്ചറിയല്‍ നമ്പരും നല്‍കാതെ ബുക്കിങ്‌ നടത്താനാവില്ല. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഈ തീര്‍ത്ഥാടനകാലത്തെ സ്ഥിതിഗതികള്‍ എന്തായിരിക്കുമെന്ന ആശങ്കയാണ് ക്യൂ സംവിധാനത്തോടുള്ള തീർത്ഥാടകരുടെ വിമുഖതയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഒപ്പം വെര്‍ച്വല്‍ ക്യൂവിനൊപ്പം പുതുതായി ആരംഭിച്ച വഴിപാട് ബുക്കിങ്ങിലെ പോരായ്മയും വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ കുറയാന്‍ കാരണമായിട്ടുണ്ട്.

ഈ മണ്ഡലകാലം മുതല്‍ ക്യൂ ബുക്കിങ്ങിനൊപ്പം വഴിപാട് പ്രസാദത്തിന് ബുക്ക് ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, മഞ്ഞള്‍-കുങ്കുമ പ്രസാദം എന്നിവ ഇത്തരത്തില്‍ ബുക്ക് ചെയ്യാം. എന്നാല്‍ ഒരാള്‍ക്ക് രണ്ട് ടിന്‍ അരവണയും ഒരു അപ്പം പാക്കറ്റും മാത്രമേ ലഭിക്കൂ. തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അപ്പം, അരവണ എന്നിവയുടെ ഈ നിയന്ത്രണം ഓൺലൈന്‍ ബുക്കിങ്ങിനെ അനാകര്‍ഷകമാക്കുന്നുണ്ട്. വഴിപാട് ബുക്ക് ചെയ്യുന്നവര്‍ ഇന്റര്‍നെറ്റ് ഫീ എന്ന പേരില്‍ പത്ത് രൂപ അധികമായി അടയ്ക്കുകയും വേണം.

മുന്‍വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നൊരു സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം. പതിനെട്ടാംപടി വരെയും തിരക്കില്ലാതെ കടന്നുചെല്ലാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങളോടെ എല്ലാം തകിടംമറിയുകയാണുണ്ടായത്.

മുന്‍വര്‍ഷങ്ങളില്‍ മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും അധികദിവസങ്ങളിലേക്കുമുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ പൂര്‍ത്തിയാകുമായിരുന്നു. നട അടച്ചിരിക്കുന്ന സമയങ്ങളൊഴിച്ച് പുലര്‍ച്ചെ നാലുമുതല്‍ രാത്രി 10 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് 16 സ്ലോട്ടുകളായി തിരിച്ചാണ് ഇത്തവണ വെര്‍ച്വല്‍ ക്യൂവില്‍ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. മണിക്കൂറില്‍ ഏതാണ്ട് മൂവായിരത്തോടടുത്ത തീര്‍ത്ഥാടകര്‍ക്കാണ് ബുക്കിങ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നവംബര്‍ 17 മുതല്‍ ജനുവരി 5 വരെ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ളത്. ഇതിലാണ് മിക്ക ദിവസവും വിവിധ സ്ലോട്ടുകളിലായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ബുക്കിങ്ങിനുള്ള ഒഴിവ് നിലനില്‍ക്കുന്നത്.

admin

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

25 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

1 hour ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago