Eventually the problem was resolved; An emergency flight landed in Thiruvananthapuram to Dammam!
തിരുവനന്തപുരം:അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ സാങ്കേതിക തകരാര് പരിഹരിച്ചു. യാത്രക്കാരെ അതേ വിമാനത്തില് ദമ്മാമിലേക്ക് കൊണ്ടുപോകും. പുതിയ പൈലറ്റും ജീവനക്കാരുമാണ് വിമാനത്തിലുണ്ടാകുക.
ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയര്ന്ന എയര് ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനമാണ് അടിയന്തിമായി ഇറക്കിയത്. കോഴിക്കോട് നിന്നും പറന്നുയരാന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്ഭാഗം നിലത്തുരയുകയായിരുന്നു. തുടര്ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടര്ന്നാണ് അടിയന്തര ലാന്ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തില് തന്നെ വിമാനം തിരിച്ചിറക്കാന് തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള് മൂലം തിരുവന്തപുരത്തേക്ക് ലാന്ഡിംഗ് മാറ്റുകയായിരുന്നു.
ലാന്ഡിംഗ് ചെയുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്പോര്ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. 182 യാത്രക്കാര് വിമാനത്തില് ഉണ്ടായിരുന്നു. ഇന്ത്യന് സമയം ഉച്ചക്ക് 12:15 വിമാനം തിരുവനതപുരം വിമാനത്താവളത്തില് സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള് അധികൃതരും പോലീസും ഫയര്ഫോഴ്സും ചേര്ന്ന് തീര്ത്തിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…