Tuesday, December 23, 2025

ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം;ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

പത്തനംതിട്ട: അയ്യപ്പസ്വാമിക്ക് ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും കാണിക്ക സമര്‍പ്പിക്കാം.ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.www.sabarimalaonline.orgഎന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാ‍ളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ്  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജി.സുന്ദരേശന്‍.ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എഞ്ചിനീയര്‍ ആര്‍.അജിത്ത് കുമാര്‍,അക്കൗണ്ട്സ് ഓഫീസര്‍ സുനില,വെര്‍ച്വല്‍ ക്യൂ സെപ്ഷ്യല്‍ ഓഫീസര്‍ ഒ.ജി.ബിജു,അസിസ്റ്റന്‍റ് സെക്രട്ടറി രശ്മി,ഐ.ടി.പ്രോജക്ട് എഞ്ചീനിയര്‍ ശരണ്‍.ജിഎന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വെർച്ചൽ ക്യൂ വെബ് സൈറ്റിൽ അയ്യപ്പഭക്തൻമാർക്കായി ശബരിമലയിലെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്
ടി സിഎസ് അധികൃതരുമായി ചർച്ച നടത്തി

Related Articles

Latest Articles