NATIONAL NEWS

അയോദ്ധ്യയിൽ തീർത്ഥാടകരുടെ തിരക്ക്; പുതുവർഷദിനം ഒഴുകിയെത്തിയത് 1.12 ലക്ഷം ഭക്തർ

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്ന അയോദ്ധ്യ രാമ ജന്മ ഭൂമിയിലേക്ക് പുതുവർഷ ദിനം പുണ്യ ദർശനത്തിനായി ഒഴുകിയെത്തിയത് 1.12 ലക്ഷത്തിലധികം ഭക്തർ. വിപുലമായ സൗകര്യങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യ തീർത്ഥാടനത്തിനായി ഒരുക്കി വരുന്നത്. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വർഷമാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. 2023 ൽ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആറ് വരെ 59,000 ത്തോളം ഭക്തരും രാമജന്മഭൂമി സന്ദർശിച്ചു. ഈ സമയത്ത് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ നിന്നും രാമജന്മഭൂമിയിലേക്കുള്ള ഇടുങ്ങിയ പാത ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അയോദ്ധ്യയിൽ ഭക്തരുടെ സഞ്ചാരം നിയന്ത്രിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തിയിരുന്നു. പുതുവർഷത്തിൽ ഇത്രയും വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

1 hour ago

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

3 hours ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

3 hours ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

4 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

4 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

7 hours ago