Devotees visiting the Mathura Sri Krishna Temple were attacked; Yogi government suspends SI
ലക്നൗ: ക്ഷേത്രദർശനത്തിനെത്തിയ ഭക്തരെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് യോഗി സർക്കാർ. യുപിയിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ ഭക്തരെ ആക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സബ് ഇൻസ്പെക്ടർ രാജ്കുമാറിനെ സസ്പെൻഡ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് പോലീസ് ഉദ്യോഗസ്ഥൻ ഭക്തരോട്
അപമര്യാദയായി പെരുമാറിയത്.
രാജേഷ് കുമാർ പാണ്ഡെ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ദർശനത്തിനായി മഥുരയിൽ വന്നിരുന്നു. ഇതിനിടെ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് പാണ്ഡെയും, പോലീസുകാരും തമ്മിൽ തർക്കമുണ്ടായി.
പിന്നാലെ തന്നോടും കുടുംബത്തോടും സബ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് കാട്ടി പാണ്ഡെ എസ് പിയ്ക്ക് പരാതി നൽകി. തന്റെ പെൺമക്കളായ പ്രാച്ചിയ്ക്കും, അർച്ചനയ്ക്കും മർദ്ദനമേറ്റു, സഹോദരിമാരെ രക്ഷിക്കാൻ വന്ന മകനും മർദ്ദനമേറ്റതായി പാണ്ഡേ കൂട്ടിച്ചേർത്തു. സബ് ഇൻസ്പെക്ടർ രാജ്കുമാറിന്റെ പെരുമാറ്റമാണ് സംഭവത്തിന്റെ മുഴുവൻ കാരണമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ.
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…