Saturday, November 14, 2026

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരെ ആക്രമിച്ചു; എസ് ഐ യെ സസ്പെൻഡ് ചെയ്ത് യോഗി സർക്കാർ

ലക്നൗ: ക്ഷേത്രദർശനത്തിനെത്തിയ ഭക്തരെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് യോഗി സർക്കാർ. യുപിയിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ ഭക്തരെ ആക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സബ് ഇൻസ്പെക്ടർ രാജ്കുമാറിനെ സസ്പെൻഡ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് പോലീസ് ഉദ്യോഗസ്ഥൻ ഭക്തരോട്
അപമര്യാദയായി പെരുമാറിയത്.

രാജേഷ് കുമാർ പാണ്ഡെ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ദർശനത്തിനായി മഥുരയിൽ വന്നിരുന്നു. ഇതിനിടെ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് പാണ്ഡെയും, പോലീസുകാരും തമ്മിൽ തർക്കമുണ്ടായി.

പിന്നാലെ തന്നോടും കുടുംബത്തോടും സബ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് കാട്ടി പാണ്ഡെ എസ് പിയ്‌ക്ക് പരാതി നൽകി. തന്റെ പെൺമക്കളായ പ്രാച്ചിയ്‌ക്കും, അർച്ചനയ്‌ക്കും മർദ്ദനമേറ്റു, സഹോദരിമാരെ രക്ഷിക്കാൻ വന്ന മകനും മർദ്ദനമേറ്റതായി പാണ്ഡേ കൂട്ടിച്ചേർത്തു. സബ് ഇൻസ്പെക്ടർ രാജ്കുമാറിന്റെ പെരുമാറ്റമാണ് സംഭവത്തിന്റെ മുഴുവൻ കാരണമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ.

Related Articles

Latest Articles