Saturday, December 13, 2025

ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാപരിശോധന നടത്താൻ ഡിജിസിഎ; കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ചുണ്ടായ തകരാറുകൾ എത്രയും വേഗം പുനഃപരിശോധിക്കണം ! എയർ ഇന്ത്യയ്ക്ക് കർശന നിർദേശം

ദില്ലി : രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി ഡിജിസിഎ. ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ തകരാറുകൾ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും വേണ്ട അറ്റകുറ്റപണികൾ നടത്തി ഇവ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം, അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്രക്കാരനായ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Related Articles

Latest Articles