dhanush-singing-for-viduthalai-movie
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’യില്‍ ഗായകനായി ധനുഷ് എത്തുന്നു. ചിത്രത്തിന്റെ സംഗീതം ഇളയരാജയാണ് ഒരുക്കുന്നത്. മാത്രമല്ല ഇളയാരാജയുടെ കടുത്ത ആരാധകനായ ധനുഷ് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ആദ്യമായ് പാടുന്നു എന്ന പ്രത്യേകതയും പാട്ടിനുണ്ട്. കൂടാതെ വെട്രിമാരന്‍ ചിത്രത്തിനു വേണ്ടിയാണ് ഇളയരാജ ഈണമൊരുക്കുന്നത്.
ധനുഷ് സ്വന്തം ചിത്രത്തിനു വേണ്ടി നിരവധി തവണ ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നത്. മെലഡി ഗാനമാണ് ‘വിടുതലൈ’ക്കു വേണ്ടി ധനുഷിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ വരുന്ന പാട്ടാണിത്.
അതേസമയം സൂരിയും വിജയ് സേതുപതിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വിടുതലൈ’. ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ‘വടചെന്നൈ’, ‘അസുരന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘വിടുതലൈ’.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…