അനിൽ അംബാനി
മുംബൈ:വ്യവസായി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പും ചൈനീസ് ബാങ്കുകളും തമ്മിലുള്ള വമ്പൻ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് ടി വി . മൂന്ന് പ്രധാന ചൈനീസ് പൊതുമേഖലാ ബാങ്കുകളിൽ നിന്നായി ഏകദേശം 13,558 കോടി രൂപയുടെ ഫണ്ടിംഗ് അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ലഭിച്ചതായാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്. ചൈന ഡെവലപ്‌മെന്റ് ബാങ്ക് മാത്രം 9,134 കോടി രൂപ വായ്പ നൽകിയപ്പോൾ, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന 3,048 കോടി രൂപയും ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന 1,374 കോടി രൂപയും വായ്പയായി നൽകിയിട്ടുണ്ട്.
റിലയൻസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഇൻസോൾവൻസി നടപടികളിലൂടെ കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ, റിലയൻസ് കമ്മ്യൂണിക്കേഷൻസും അനുബന്ധ സ്ഥാപനങ്ങളും വരുത്തിയ 40,000 കോടി രൂപയിലധികം വരുന്ന വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആഭ്യന്തര ബാങ്കുകളിൽ നിന്നും വിദേശത്തു നിന്നും സ്വീകരിച്ച ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്നും സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകളിലൂടെ പണം വെളുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അനിൽ അംബാനിയുടെ മുംബൈയിലെ വസതിയായ ‘അബോഡ്’ ഉൾപ്പെടെ 15,000 കോടിയിലധികം രൂപയുടെ ആസ്തികൾ ഇതിനോടകം തന്നെ അന്വേഷണ ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്. റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡുകളിൽ സാമ്പത്തിക ഇടപാടുകളുടെ നിർണ്ണായക രേഖകളും ബോർഡ് തലത്തിലുള്ള അനുമതി പത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ ഇടപാടുകളിലെ കൂടുതൽ ദുരൂഹതകൾ പുറത്തുവരുമെന്നാണ് സൂചന.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…