പ്രതീകാത്മക ചിത്രം
ബെംഗളൂരു :നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി താമസിച്ചുവന്ന നിരവധി ബംഗ്ലാദേശികൾ പിടിയിലായി. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ തിരച്ചിലിൽ രേഖകളില്ലാതെ നഗരത്തിൽ കഴിഞ്ഞിരുന്ന മുപ്പതിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരേസമയം വിവിധയിടങ്ങളിലായിരുന്നു പോലീസ് നടപടി.
രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ. ചന്നസന്ദ്രയിൽ നിന്ന് 11 പേരെയും ബാഗലൂർ, യെലഹങ്ക മേഖലകളിൽ നിന്നായി ഇരുപതോളം പേരെയുമാണ് പ്രാഥമിക ഘട്ടത്തിൽ പിടികൂടിയത്. ബെല്ലഹള്ളി ഗാർബേജ് പോയിന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ ബംഗ്ലാദേശ് പൗരന്മാരാണെന്ന വിവരം പുറത്തുവന്നത്. ഇവരുടെ പക്കൽ കൃത്യമായ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവർ തങ്ങൾ ബംഗ്ലാദേശികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും രഹസ്യവിവരങ്ങളും ക്രോഡീകരിച്ചാണ് പോലീസ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. കസ്റ്റഡിയിലെടുത്തവരുടെ പശ്ചാത്തലവും രേഖകളും നിലവിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും അനധികൃതമായി താമസിക്കുന്ന വിദേശികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…