Didn't you know? X can now post 18+ content; Elon Musk changed the content rules
സമൂഹമാദ്ധ്യമമായ എക്സിന്‍റെ കണ്ടന്‍റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനി മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട് , ഗ്രാഫിക് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. നേരത്തെയും അഡൾട്ട് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല.
സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് കമ്പനിയുടെ സപ്പോർട്ട് പേജിലെ അഡൾട്ട് കണ്ടന്റ് പോളിസിയിൽ പറയുന്നത്. പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.
ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള കണ്ടന്റുകൾക്കും നഗ്നത ഉൾപ്പെടുന്ന വീഡിയോകൾക്കും എക്‌സിൽ ‘സെൻസ്റ്റീവ് കണ്ടന്റ്’ എന്ന ലേബൽ നൽകാറുണ്ട്. എന്നാൽ രക്തപങ്കിലമായതും ലൈംഗിക അതിക്രമങ്ങൾ നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ അനുവദിക്കില്ല. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങൾ, പ്രായപൂർത്തിയായവരെ ദ്രോഹിക്കൽ ഉൾപ്പടെയുള്ളവയും എക്‌സിൽ പങ്കുവെക്കാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്. പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുന്ന ആകെ പോസ്റ്റുകളിൽ 13 ശതമാനം കണ്ടന്റുകളും ഒരു തരത്തിൽ അഡൾട്ടാണെന്ന് പറയാമെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോൺ ബോട്ടുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…