diftheria in wayanad
കല്‍പ്പറ്റ: മലപ്പുറത്തിന് പിന്നാലെ വയനാട്ടിലും ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കുറുമ കോളനിയിലെ പതിനാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട്ടില്‍ ഈ വര്‍ഷം ആദ്യമായാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 17 പേര്‍ക്ക് രോഗലക്ഷണം ഉണ്ടായെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. 2017ല്‍ 26 പേര്‍ക്ക് ഡിഫ്തീരിയ കണ്ടെത്തിയിരുന്നു. പനി, ശരീരവേദന, വിറയല്‍, തൊണ്ടയില്‍ ചെളി നിറത്തില്‍ തുകല്‍ പോലെയുള്ള പാട് തുടങ്ങിയവയാണ് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. പനി,തൊണ്ട വേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ നിര്‍ദ്ദേശം അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…