India

വിദ്യാഭ്യാസമേഖലയ്ക്ക് ഇനി സുവർണ്ണകാലം; ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വ്വകലാശാല; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്

ദില്ലി: വിദ്യാഭ്യാസമേഖലയ്ക്ക് ഇനി സുവർണ്ണകാലം. കോവിഡ് പ്രതിസന്ധിയിലും രാജ്യത്തിന് കൂടുതൽ ഊർജ്ജമായി ബജറ്റ് 2022. നിരവധി വമ്പൻ പദ്ധതികളാണ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് ബജറ്റിൽ (Budjet 2022) പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളേയും ഇത് പ്രാപ്തമാക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും. അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷന്‍ അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. അതേസമയം പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ ഊന്നൽ നൽകുന്നത് നാല് കാര്യങ്ങൾക്കെന്ന് ധനമന്ത്രി പറഞ്ഞു. പാർലമെന്‍റിൽ ബജറ്റ് പ്രസംഗം ആരംഭിക്കവെയാണ് ധനമന്ത്രി ആമുഖമായി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതി, എല്ലാവർക്കും വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്കാണ് ബജറ്റ് 2022ൽ കേന്ദ്രം ഊന്നൽ നൽകുന്നത്.

admin

Recent Posts

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

51 mins ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

2 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

3 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

4 hours ago