Sunday, May 5, 2024
spot_img

5 കോടി ഉപഭോക്താക്കളുമായി ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക്: 48 ശതമാനവും വനിതകൾ ഗ്രാമീണ മേഖലയിൽ ശക്തികാട്ടി കേന്ദ്ര സർക്കാർ സംരംഭം

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്കിന് 5 കോടി ഉപഭോക്താക്കളായി. പ്രവർത്തനമാരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുമ്പോൾ ഇന്ത്യ പോസ്റ്റ്‌ (India Post) രാജ്യത്തെ ഏറ്റവുമധികം വേഗതയിൽ വളരുന്ന പേയ്‌മെന്റ് ബാങ്കായി മാറി. ഈ അഞ്ചു കോടി അക്കൗണ്ടുകളും കടലാസ്സ് രഹിത ഡിജിറ്റൽ അക്കൗണ്ടുകളാണ് 1.36 ലക്ഷം പോസ്റ്റ്‌ ഓഫിസുകളിലായാണ് ഈ അക്കൗണ്ടുകൾ. ഇതിൽ 1.20 ലക്ഷം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ്. ആകെ ഉപഭോക്താക്കളിൽ 48 ശതമാനവും സ്ത്രീകളാണ്. ഇതിൽ 68 ശതമാനം സ്ത്രീകളും DBT ഗുണഭോക്താക്കളാണ്. ഇന്ത്യാ പോസ്റ്റിന്റെ ഉപഭോക്താക്കളിൽ 41% 18 മുതൽ 35 വയസ്സുവരെ പ്രായപരിധിയിൽപെട്ടവരാണ്.

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൽ കീഴിലുള്ള തപാൽ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക്. കമ്പനിയുടെ 100 ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി നരേന്ദ്രമോദി സർക്കാരാണ് പേയ്‌മെന്റ് ബാങ്കുകൾ എന്ന ആശയം കൊണ്ടുവന്നത്.

Related Articles

Latest Articles