Kerala

“കേസിന്റെ തുടരന്വേഷണം നിർത്തണം”; ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി (Dileep Plea In High Court) ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ വാദം. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണത്തിന് ഉണ്ടായിരുന്നില്ലെന്നും വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിചാരണ നീട്ടാനാണ് തുടരന്വേഷണം നടക്കുന്നതെന്നും ദിലീപ് ഹർജയിൽ പറയുന്നുണ്ട്. ഹർജിയിലുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടും ഇന്ന് കോടതിയിൽ വ്യക്തമാക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അന്വേഷണ ഉദ്യോസ്ഥർ നൽകിയ റിപ്പോർട്ട് റദ്ദാക്കണം. കൂടാതെ, നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും ദിലീപിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു.അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് രജിസ്ട്രാറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നൽകിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ദിവസം അന്വേഷണത്തിനുള്ള ഉത്തരവ് വിജിലൻസ് രജിസ്ട്രാർ ഇറക്കിയത്.

Anandhu Ajitha

Recent Posts

ജിഹാദികളെ കാണാതെ കരോളിനായി കേഴുന്ന ബീഹാറിലെ ഡോക്ടർ

ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…

20 minutes ago

പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് വൻ പോലീസ് നടപടി; ദില്ലിയിൽ ഉടനീളം വ്യാപക പരിശോധന ! ‘ഓപ്പറേഷൻ ആഘാത് 3.0’ ൽ അറസ്റ്റിലായത് അറുന്നൂറിലധികം പേർ ; ആയുധങ്ങൾ പിടിച്ചെടുത്തു

ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…

48 minutes ago

ചുമതലയേറ്റെടുത്ത് 24 മണിക്കൂർ കഴിയുംമുമ്പ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് മേയർ വി വി രാജേഷ്

ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…

49 minutes ago

അറബിപ്പണമില്ലാതെ 1000 cr കടന്ന ധുരന്തർ – ഇത് പുതിയ ഭാരതമാണ് !

ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…

2 hours ago

17 കൊല്ലങ്ങൾക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‌ വൻ സ്വീകരണം I TARIQUE RAHMAN

ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…

2 hours ago

കോടീശ്വരനായത് ആറു കൊല്ലം കൊണ്ട് ! ഡി മണിയുടേത് ദുരൂഹ ജീവിതം I SABARIMALA GOLD SCAM

ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…

3 hours ago